Monday, December 12, 2022

 

 

പ്രണയത്തിന്റെ ഫലം പാപമാണെന്ന്
കേട്ട മാത്രയിലാണ് ശലഭങ്ങൾ 
ചിറക് പൊഴിച്ച് ആനറാഞ്ചിക്ക് 
സ്വയം തീറ്റയായി തീർന്നത്

വസന്തം പൂക്കളടച്ച് വെച്ച് 
ശിശിരത്തിലേക്ക് നിത്യ നിദ്രക്കുപോയത്.
വാർന്ന് വീണ ചുവന്ന പൂക്കളുടെ
ചോര വിളറി വെളുത്തുപോയതും

കാറ്റിനെ പുതുപ്പിനുള്ളിലാക്കി 
കൂടെ കിടത്തനായി തുറന്നിട്ട
ജാലകങ്ങൾ നക്ഷത്രങ്ങളോടു
പോലും പറയാതെ അടഞ്ഞത്.

പാപത്തിന്റെ പഴം കഴിച്ച
ഒറ്റ നക്ഷത്രങ്ങൾ ഉൻമാദിനികളത്രേ
അവരുടെ ഹൃദയങ്ങളിൽ 
ജീവൻറെ രഹസ്യമുണ്ടന്ന്
മരണത്തിന്റെയും..

3/12/98
--

Thursday, December 23, 2021

 ബലൂൺ


ഊതി വീർപ്പിക്കപ്പെട്ടവൻ

മർദ്ദമാപിനികളിൽ

അളന്നിടാൻ കഴിയാത്ത

പൊട്ടി പോകലിന്റെ

അതിരുകളിൽ കെട്ടിയിടപ്പെട്ടവൻ

വീർപ്പുകളിൽ നേർക്കുന്നോരി

ഉടൽ പെരുക്കങ്ങളിൽ 

പ്രണയവും ശലഭങ്ങളുമായി 

ഉടൽ നിറക്കുന്നവൻ

കെട്ടുപൊട്ടി

ഒരാകാശത്തിലേക്കുമില്ല 

പൊട്ടിയവസാനിക്കുന്ന 

ശാന്തത മാത്രമിനി

ഒന്നു പൊട്ടിയിരുന്നങ്കിൽ 


2-5-13



ഞാൻ കോവിലിലെ ഇരുട്ടിലെ

കല്ലു ദൈവം

പാല്തൈര്എണ്ണകളഭം..

കുളിപ്പീരോട് കുളിപ്പീര്..

എന്റെ നഗ്നതയിൽ കൈവെക്കുന്നത്

ആരോട് ചോദിച്ചിട്ട്..


കൂട്ടു പായസംപാൽപ്പായസം

ഇരട്ടിപ്പായസംഎള്ള് പായസം

പ്രമേഹംപ്രഷർഅരിശസ്സ്

ആര് അന്വേഷിക്കുന്നു


പിച്ചിമല്ലിജമന്തി

വിഷത്തിൽ മുക്കി പാണ്ടിന്ന്

വന്നത്-

അലർജിയുണ്ടോ , ആസ്മയുണ്ടോ

ആർക്കറിയണം


 പുഴയുടെ ആഴത്തിൽ

ഇത്തിരി പച്ചപ്പായലും പിടിച്ച്

ഒരു ദിവസം കിടന്നിട്ട്

അങ്ങ് ചത്താലും മതി



24-10-17

Tuesday, November 23, 2021

ചിതയിലെ മഴ

 മഴ 

മാസികകളിൽ 

പത്രത്താളുകളിൽ 

വാരാന്ത്യപതുപ്പുകളിൽ 

വാർഷികപതുപ്പുകളിലും 

കവി ഹൃദയങ്ങയിൽ  കാല്പനികത 

കാമുക മനസ്സുകളിൽ പ്രണയാർദ്രത 

ബാല്യകൗതുകങ്ങളിലെ കത്തികപ്പലുകളിൽ  

ഓർമയുടെ അൽമരത്തിൽ പെയ്ത്

ആൽമരം പെയ്തിറങ്ങുന്ന 

അനന്തതയിലെ

അവസാനമില്ലാത്ത മഴ ...

 


വേനലിൻ്റെ കഥയല്ല 

മഴയുടെ കഥ തന്നെ 

കുടയില്ലതെ പെരുവഴിയിലായവൻ്റെ 

തെരുവിലുണ്ടുറങ്ങുന്നവൻ്റെ മഴ 

ചെളിയും ചേറും നുരക്കുന്ന  ചേരിയിലെ 

വിതച്ച വയലിലും  വിളഞ്ഞ വയലിലും 

ചക്രം ചവുട്ടുന്നവൻ്റെ വിയർപ്പാർന്ന് 

അടുപ്പിലെ പുഴ വഴിമാറ്റി ഒഴുക്കുന്ന  

പെണ്ണിൻ്റെ കണ്ണിലെ കനലായി മഴ   

വറുതിപൊള്ളിക്കാൻ കടലിൽ 

വല എറിഞ്ഞവൻ്റെ കുടൽ കരിഞ്ഞ  മഴ 

മഴ മറക്കാൻ കൈപ്പത്തി ഇല്ലാത്തവൻ്റെ മഴ 

പാതി എരിഞ്ഞ ചിതയിലെ മഴ ...



1997

Wednesday, November 3, 2021

 

ലക്ഷ്മണ രേഖകളില്‍ സഹികെട്ടാണ്

സീത വീട് വിട്ടു തെക്കോട്ട്‌ ഇറങ്ങിയത്‌

മണ്ടോധരിയുടെ വീട്ടിലേക്ക് 

 

അശോകത്തിന്‍റെ തണലിരുത്തി

രാവണന്‍ സ്നേഹത്തോട് പറഞ്ഞത്

“മനു” അല്ല ലങ്ക ഭരിക്കുന്നത്‌

എന്നഒറ്റ വാചകം

 

കൈയ്യൂക് കൊണ്ട് തട്ടിക്കൊണ്ടുപോകാന്‍

തുനിഞ്ഞ മരുതിയോട് അവള്‍ പറഞ്ഞത്

ഞാന്‍ വരുന്നില്ല

രാമന് വേണ്ടത് അയോധ്യയുടെ

മുദ്ര മോതിരം

തുപ്പി കൊടുക്കൂ ഇത് കൊണ്ട്പോയി

 

ചിറ കെട്ടി , കുലം കുത്തിയും

കൂലി പടയുമായി രാമനെത്തി

ചതി അമ്പത്താറും നടത്തി

ലങ്ക സ്മശാനമാക്കി

 

സീതയെ പിടിച്ചുകൊണ്ട് പോയീ

ചുട്ടു കൊന്നു ...



5/12/1996

 

നിന്റെ സ്വപ്നങ്ങളില്‍ നിന്നും കീറിയെടുത്ത

ആ നീലാകാശ തുണ്ടിലാണ്

എന്റെ പട്ടങ്ങള്‍ കെട്ടുപൊട്ടിച്ചു 

ഭ്രമണപഥം താണ്ടിയത്

 

നിന്റെ കണ്ണില്‍ നിന്നും നിറച്ച 

കടലിലാണ് എന്റെ പായവ്ഞ്ചികള്‍

അക്ഷാംശങ്ങള്‍ കുറുകെ കടന്നത്‌

 

നിന്റെ ഓര്‍മകളില്‍ നിന്നും പടര്‍ത്തിയ 

തീയിലാണ് എന്റെ കഥാസരിത്സാഗരങ്ങള്‍

ഞാന്‍ കത്തിച്ചു കളഞ്ഞത്

 

കണങ്കാലില്‍ നീ കടിച്ചിറക്കിയ

വിഷമാണ്...

എന്റെ ഉന്മാദം ...

 


17/5/2007

 

പെയ്തൊഴിയാനാകാതെ ഞാന്ഈഞ്ഞീഞ്ഞ്

മരമഴയായി, മഴയായി 

മരണം വരെ നിന്നെ മഴയത്ത് നിര്ത്തി 

നിന്ന് പെയ്യും,

കരിമ്പനപട്ട പോലെ വീശിയടിച്ചു

നിലച്ച നിന്റെ കണ്പീലികളില്നിന്നും

ഒരു തുള്ളി

എന്റെ ചുണ്ടുകളില്വീഴ്ത്തണം

അവസാന തുള്ളി ...

ശമിക്കാത്തോരെന്പ്രണയ ദാഹം

ഒഴിക്കി കളയണം

എന്റെ പ്രണയം നിന്റെ ഇടതു കഴുത്തില്ആഴ്ത്തിയ

കടിപടുകള്അതോടു മറയണം

നീ വീണ്ടും ഒരു പുലര്മഴയാകണം.

കടലുകളെ ഗര്ഭം ധരിക്കണം

 

14/5/2014